മരണം കൊയ്യുന്ന എബോള

രോഗബാധിത ജീവിയുടെ ശരീരദ്രവങ്ങളിലൂടെയാണ് എബോള പ്രധാനമായും പടരുന്നത്

വിനാശകാരിയായ എബോള വൈറസ് ബാധ കോംഗോയില്‍ സ്ഥിരീകരിച്ചു‍. കഴിഞ്ഞ അഞ്ച് ആഴ്ചയ്ക്കിടെ 17 മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതു. അറിയാം ഈ സാഹചര്യത്തില്‍ എന്താണ് എബോള? ലോക ആരോഗ്യസംഘടനയുടെയും ശ്രദ്ധ കേന്ദീകരിച്ചിരിക്കുന്ന മാരകരോഗമാണ് എബോള വൈറസ് രോഗം.1976ല്‍ ആഫ്രിക്കയില്‍ സെയറിലെ(Zaireപഴയ കോംഗോ) യാംബുക്കൊ ഗ്രാമത്തിലാണ്, എബോളരോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.എബോള വൈറസ് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങള്‍, മലമ്പനി, ഡെങ്കിപ്പനി അല്ലെങ്കില്‍ മറ്റു പല ഉഷ്ണമേഖലാ പനികള്‍ എന്നിവയുടേതുപോലെ ആയിരുന്നു. വളരെ വേഗം ഛര്‍ദി, വയറിളക്കം എന്നിവ പ്രത്യക്ഷപ്പെടും. പിന്നീട് മൂക്ക്, കുടല്‍, യോനി, മോണകള്‍ എന്നിവിടങ്ങളില്‍നിന്ന് രക്തസ്രാവം തുടങ്ങും.യാംബുക്കോ പ്രദേശത്തുകൂടി ഒഴുകുന്ന ചെറിയൊരു നദിയുടെ പേരാണ് എബോള. അങ്ങനെയാണ് വൈറസിന് ആ പേരിടാന്‍ ഇടയായത്.രോഗബാധിത ജീവിയുടെ ശരീരദ്രവങ്ങളിലൂടെയാണ് എബോള പ്രധാനമായും പടരുന്നത്. എബോളബാധിച്ച മനുഷ്യന്റെ രക്തം നേരിട്ട് സ്പർശിക്കുന്നതിലൂടെയും മനുഷ്യരിൽ ഈ രോഗം പടരുന്നു.ഈ അസുഖത്തിന് നിലവിൽ ചികിത്സകൾ ഒന്നും ഇല്ല. രോഗം പടരാതെ നോക്കുകയാണ് വേണ്ടത്. രോഗബാധ സ്ഥിരീകരിച്ചാൽ മറ്റുള്ളവരിൽ നിന്നും ഒറ്റപ്പെടുത്തി മാറ്റി പാർപ്പിക്കുകയാണ് ഇത് പടരാതിരിക്കാനുള്ള മാർഗം.

Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/

Reblogged 6 months ago from www.youtube.com